1988 · song 2

Poomozhi Sakhi Nin

Credits

Singer
Krishnachandran
Lyricist
Poovachal Khader
Composer
SP Venkitesh

Lyrics

പൂമൊഴീ സഖീ നിൻ തേൻമൊഴി മനസ്സിൻ കുമ്പിളിൽ തുളുമ്പും വേളയിൽ തുടിക്കും മേനിയിൽ മുളയ്ക്കും വേളയിൽ നിനക്കായെൻ ചുംബനം പൂമൊഴീ സഖീ നിൻ തേൻമൊഴി മനസ്സിൻ കുമ്പിളിൽ തുളുമ്പും വേളയിൽ മുല്ലപ്പൂമ്പന്തൽ കെട്ടുന്നു വാനം മംഗല്ല്യത്താലം ഒരുക്കുന്നു ഭൂമി മെല്ലെമെല്ലെ പാദങ്ങളൂന്നി ഏതോ കിനാവിൻ ഏകാന്ത ദ്വീപിൽ നീ പോരവേ പ്രിയമെഴും പൂമൊഴീ സഖീ നിൻ തേൻമൊഴി മനസ്സിൻ കുമ്പിളിൽ തുളുമ്പും വേളയിൽ പനിനീരു പെയ്തു ആശംസ നേർന്നു മന്ത്രങ്ങളോടെ ഇളംതെന്നൽ വന്നു നീലമിഴിയാലെ നാളം കൊളുത്തി മോഹങ്ങൾ കോർക്കും എൻ രാഗമാല്യം നീ ചാർത്തവേ പ്രിയമെഴും പൂമൊഴീ സഖീ നിൻ തേൻമൊഴി മനസ്സിൻ കുമ്പിളിൽ തുളുമ്പും വേളയിൽ തുടിക്കും മേനിയിൽ മുളയ്ക്കും വേളയിൽ നിനക്കായെൻ ചുംബനം പൂമൊഴീ സഖീ നിൻ തേൻമൊഴി മനസ്സിൻ കുമ്പിളിൽ തുളുമ്പും വേളയിൽ

Published by the catalogue editor. Rights remain with the original creators.