1988 · song 2

Kankuliruvathellam

Credits

Singer
KS Chithra Chorus
Lyricist
Puthiyankam Murali
Composer
Jerry Amaldev

Lyrics

കണ്‍കുളിരുവതെല്ലാം നീ മാത്രമേ മൺതരികളിലെങ്ങും നീ മാത്രമേ കാരുണ്യമേ പാരാകെ നിൻ പാദരേണു മിന്നിടുന്നിതാ ദീപമേ ദീപമേ എങ്ങും നിൻ നാളങ്ങൾ (2) ചേർത്തി വെച്ചു മുത്തുകളായ് നീ ഞങ്ങളെ ചാർത്തിടണേ മാലയാക്കി നിൻ മാറിലായ് അത് ചാർത്തിടണേ മാലയാക്കി നിൻ മാറിലായ് ആ..ആ‍രാരുമില്ല ആലംബമില്ല നീയേ വിളക്കായ് നയിക്കൂ സദാ (2) ദീപമേ ദീപമേ എങ്ങും നിൻ നാളങ്ങൾ (2) സ്നേഹവർഷ മേഘമായ് നീ പെയ്തിടും വേനൽ പോലും പൂക്കളാലെ ആട നെയ്തിടും കൊടും വേനൽ പോലും പൂക്കളാലെ ആട നെയ്തിടും ആ വാടുന്ന പൂവിൽ പാടുന്നു മൗനം മായും വിഷാദം വസന്തം വരും (2) ദീപമേ ദീപമേ എങ്ങും നിൻ നാളങ്ങൾ (2) (കൺകുളിരുവതെല്ലാം..)

Published by the catalogue editor. Rights remain with the original creators.