1988 · song 1

Mazha Mazha

Credits

Singer
Sunanda
Lyricist
Devadas
Composer
Raveendran

Lyrics

മഴ മഴ മഴ മഴ മഴ മഴ മഴ മഴ പുതുമഴ പൂമഴ മാനത്തെ കറുമ്പികള്‍ ആകാശഗംഗയിലെ തീര്‍ത്ഥം കോരി മഞ്ഞും തൂകും പുതുമഴ തേന്മഴ (2) (മഴ മഴ..) പൂക്കൈത പുഴയില്‍ നീന്തി പൂന്തോണി കടവിലേന്തി (2) പൊന്‍ തേരില്‍ എന്‍ അരികില്‍ വാ മണിമാരാ മാനത്തിന്‍ അമ്പിളിയില്ല ഒളിഞ്ഞു നോക്കാന്‍ മാലോകരാരുമില്ല മറഞ്ഞുനില്‍ക്കാന്‍ ഇത്തിരി ഇത്തിരി ചൂടു പകരാന്‍ വാ (മഴ മഴ..) വെള്ളാരം കുന്നില്‍ കേറി മലര്‍വാക കാട്ടിലിറങ്ങി കുഴലൂതി സുഗന്ധവുമായ്‌ കുളിര്‍കാറ്റേ വാ താരിളം മേനിയിലാകെ പരാഗം പൂശൂ താരുണ്യ സ്വപ്നങ്ങള്‍ക്കു സുഗന്ധം നല്‍കൂ മനസ്സിനൊരിത്തിരിയിത്തിരി ലഹരി പകരാന്‍ വാ (മഴ മഴ..)

Published by the catalogue editor. Rights remain with the original creators.