1961 · song 4
Lokadhinayaka
Credits
- Singer
- Guruvayoor Ponnamma
- Lyricist
-
Abhayadev
- Composer
- SM Subbaiah Naidu
Lyrics
ലോകാധിനായക ഭവൽകൃപകൊണ്ടു രോഗ-
ശോകാദിയാം ദുരിതമാകെയകന്നുവല്ലോ
ആരുണ്ടു നല്ലൊരു ഭിഷഗ്വരനങ്ങയെപ്പോൽ
ഏതുണ്ടൊരൌഷധി ഭവൽകരുണാമൃതം പോൽ
സങ്കടമെന്തിനീ ശങ്കരനേ
ചന്ദ്രകലാധരനേ ഹരനേ
നിൻ കൃപതൻ കരം കൊണ്ട് തലോടുകിൽ
ശങ്കകളെന്തിനിനി ശിവനേ
ജീവിതത്തിൻ വഴിത്താരയിലെങ്ങും
തൂവിക്കിടക്കുന്ന മുള്ളുകളെ
പൂവാക്കിമാറ്റുവാൻ പോന്നവനല്ലോ
ദേവ ദേവ നീ ജഗൽ പിതാവേ
[വരികൾക്ക് കടപ്പാട്
കതിരവൻ]
Published by the catalogue editor. Rights remain with the original creators.