1988 · song 1
Hridayam Kavarum
Credits
- Singer
-
KS Chithra
MG Sreekumar
- Lyricist
-
Poovachal Khader
- Composer
- SP Venkitesh
Lyrics
ഹൃദയം... ലാലലാ
കവരും.... ലാലലാ
പ്രിയരൂപമേ വളരും അനുരാഗമേ
അമൃതുമായ് വരൂ
ഇനിയും ഇതിലേ...ആഹഹാ
ഇതിലേ...ലാലലാ
ഹൃദയം... ലാലലാ
കവരും.... ലാലലാ
പ്രിയരൂപമേ വളരും അനുരാഗമേ
ഹരിതഭംഗിയില്‍ വര്‍ണ്ണങ്ങള്‍ തൂകി
മണ്ണിന്‍ വികാരങ്ങള്‍ പൂത്തുനില്‍പ്പൂ
പ്രണയവനിയില്‍ മൃദുവായ് പാടും
കിളിയേ കിളിയേ
നഖമുനകൊണ്ടു തളിരില്‍ എഴുതും
ദൂതൊന്നിതാ
ഹൃദയം... ലാലലാ
കവരും.... ലാലലാ
പ്രിയരൂപമേ വളരും അനുരാഗമേ
ചൊടിയില്‍ തേനെഴും പൂവിന്റെ മുന്നില്‍
ശലഭവിലാസങ്ങള്‍ കണ്ടുനില്‍പ്പൂ
അലകളാകും തളകള്‍ നല്‍കും
നദിയേ നദിയേ
അരയില്‍ എന്റെ വിരലാലെഴുതും
ദൂതൊന്നിതാ
ഹൃദയം... ലാലലാ
കവരും.... ലാലലാ
പ്രിയരൂപമേ വളരും അനുരാഗമേ
അമൃതുമായ് വരൂ
ഇനിയും ഇതിലേ...ആഹഹാ
ഇതിലേ...ലാലലാ
Published by the catalogue editor. Rights remain with the original creators.