Isabella poster

1988 · song 4

Thalir Munthiri

From Isabella

Credits

Singer
S Janaki
Lyricist
ONV Kurup
Composer
Johnson

Lyrics

തളിര്‍ മുന്തിരി വള്ളിക്കുടിലില്‍ കുളിര്‍ മഞ്ഞു പുതപ്പിന്നുള്ളില്‍ (2) ഒരുമിച്ചൊരു നിമിഷം ഒരു നിമിഷം നുകരൂ.. നുകരൂ... ഒരു പൂവിന്‍ ഹൃദയത്തുടു രാഗം ഒരു പൂവിന്‍ ഹൃദയത്തുടു രാഗം പാട്ടുകള്‍ തന്‍ പാട്ടും പാടി വരും ഈ ഗിത്താറിന്‍ തന്തികള്‍ തഴുകി തഴുകി (2) കേള്‍ക്കാത്തൊരു രാഗം കേള്‍ക്കുന്നില്ലേ ഇനി രാപ്പകലുകള്‍ അതേറ്റു പാടുകില്ലേ രാപ്പകലുകള്‍ ഏറ്റു പാടുകില്ലേ (തളിര്‍...) താഴ്വരയൊരു തങ്ക താലം പോലെ ഈ താലത്തില്‍ നിറയെ പൂക്കള്‍ കനികള്‍ (2) ഈ പൂക്കളിലൊന്നു നിനക്കുമാത്രം ഈ ആപ്പിളിൻ തേന്‍ കനി നിനക്കുമാത്രം ആപ്പിള്‍ തേന്‍ കനി നിനക്കുമാത്രം (തളിര്‍...) ------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.