Dhwani poster

1988 · song 5

Maanasa Nilayil

From Dhwani

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
Naushad

Lyrics

മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി(2) ഭാവനയാകും പൂവനിനിനക്കായ് വേദിക പണിതുയർത്തി(2) (മാനസനിളയിൽ) രാഗവതീ നിൻ രമ്യശരീരം രാജിതഹാരം മന്മഥസാരം വാർകുനുചില്ലി വിണ്മലർ വല്ലി ദേവധുകുലം മഞ്ജുകപോലം പാലും തേനും എന്തിനുവേറേ ദേവീ നീ മൊഴിഞ്ഞാൽ (2) (മാനസനിളയിൽ) രൂപവതീ നിൻ മഞ്ജുളഹാസം വാരൊളിവീശും മാധവമാസം നീൾമിഴിനീട്ടും തൂലികയാൽ നീ പ്രാണനിലെഴുതീ ഭാസുരകാവ്യം നീയെൻ ചാരേ വന്നണയുമ്പോൾ ഏതോ നിർവൃതി ഞാൻ (മാനസനിളയിൽ) പദസ...സ...സനിപമ..പമ... ഭാവനയാകും പൂവനി നിനക്കായ്... വേദിക പണിതുയർത്തി..

Published by the catalogue editor. Rights remain with the original creators.