Dhwani poster

1988 · song 2

Anuraagalola

From Dhwani

Credits

Singer
KJ Yesudas P Susheela
Lyricist
Yusufali Kecheri
Composer
Naushad

Lyrics

അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി നിനവിന്‍ മരന്ദ ചഷകം നെഞ്ചില്‍ പതഞ്ഞ രാത്രി അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി ലയലാസ്യ കലാ കാന്തി സഖി നിന്റെ രൂപമേന്തി മാരന്റെ കോവില്‍ തേടി മായാ മയൂരമാടി മായാ മയൂരമാടി ഒളി തേടി നിലാപ്പൂക്കള്‍ ഒളി തേടി നിലാപ്പൂക്കള്‍ വീഴുന്നു നിന്റെ കാല്‍ക്കല്‍ അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി സ്വരഹീന വീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണി ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകം ഒന്നു തീര്‍ത്തു സുരലോകം ഒന്നു തീര്‍ത്തു ഉതിരുന്നു മന്ദമന്ദം ഉതിരുന്നു മന്ദമന്ദം ദ്യുതി നിന്‍ മുഖാരവിന്ദം അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി…

Published by the catalogue editor. Rights remain with the original creators.