Dhwani poster

1988 · song 1

Aankuyile

From Dhwani

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
Naushad

Lyrics

ആൺകുയിലേ തേൻ‌കുയിലേ.. ആൺകുയിലേ തേൻ‌കുയിലേ.. ആൺകുയിലേ തേൻ‌കുയിലേ.. നിന്റെ സ്വരം കേട്ടുണയും പെൺകിളിയേപ്പോലെ (2) വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ.. (2) ആൺകുയിലേ തേൻ‌കുയിലേ.. ഹൃദയമൃദുലധമനികളിൽ സുമശരലീല ഉണർന്നുമനം അണിഞ്ഞുവനം ഹിമമണിമാല.. (2) രതിതരളം വിപിനതലം പവനനടനശാല (2) വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ..(2) ആൺകുയിലേ തേൻ‌കുയിലേ.. അഴകിലൊഴുകിപുഴതഴുകി കളകളനാദം കവിഹൃദയം തുയിലുണരും ധ്രുമദളഗീതം സുഗമകലാ ലയമൊരുക്കിചലിത ചലിത പാദം വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ.. (2) ആൺകുയിലേ തേൻ‌കുയിലേ.. (2)

Published by the catalogue editor. Rights remain with the original creators.