1988 · song 3
Ilam Manjin Kuliril
Credits
- Singer
-
MG Sreekumar
- Lyricist
- Prakash Koleri
- Composer
- Mohan Sithara
Lyrics
ഇളംമഞ്ഞിന്‍ കുളിരില്‍...
ഇളംമഞ്ഞിന്‍ കുളിരില്‍
ഋതുമതിയായോരിന്ദീവര കന്യകേ
ഇന്നു രാവില്‍ നിനക്കുറങ്ങാന്‍
പുല്ലുപായ വിരിച്ചു - നിലാവ്
പുല്ലുപായ വിരിച്ചു
(ഇളംമഞ്ഞിന്‍...)
നെറുകയിലലസം നീ വാരിചുറ്റിയ
നീളന്‍ ചുരുള്‍മുടി ഉലയുമ്പോള്‍
നിറയൗവ്വനത്തിലെ നിമ്നോന്നതങ്ങളില്‍
നീഹാരമുറയുമ്പോള്‍ - നിന്നെ
നീയാക്കും നിര്‍വൃതിയില്‍ സ്വയം മറന്നു
ഇന്നു നീരാട്ടു കടവില്‍ വന്നു
ഇന്നു നീരാട്ടു കടവില്‍ വന്നു
(ഇളംമഞ്ഞിന്‍...)
കളഭവും കച്ചോലച്ചാന്തുമായ് നീ
കല്‍പ്പടവില്‍ കുളിക്കാനിറങ്ങുമ്പോള്‍
ആയിരം കൈകളാലോളങ്ങള്‍ നിന്നെ
ആപാദചൂഡം പുണരുമ്പോള്‍
ജലനിരത്തില്‍ നിന്നൂളിയിട്ടിറങ്ങും ഘനവേണിക്കടിയില്‍
ഒരു കോമനായ് ഞാനൊളിച്ചു
നവകോമനായ് ഞാനൊളിച്ചു
(ഇളംമഞ്ഞിന്‍...)
Published by the catalogue editor. Rights remain with the original creators.