1988 · song 2
Chaithram Innale (M)
Credits
- Singer
-
G Venugopal
- Lyricist
- Prakash Koleri
- Composer
- Mohan Sithara
Lyrics
ചൈത്രം ഇന്നലെ മുഖവുരയെഴുതിയ
ചങ്ങമ്പുഴക്കവിതകളില്‍ നിന്നും
ഒരിക്കല്‍ കൂടി....ഒരിക്കല്‍ കൂടി
ഈ കാനനച്ചാര്‍ത്തിലേയ്ക്ക്
ഇടയകുമാരന്‍ വന്നൂ
ഈറക്കുഴലുമായ് വന്നു
വെള്ളി നക്ഷത്രങ്ങള്‍ അടക്കി ഭരിക്കും
വിണ്ണിന്‍ വിഹായസ്സിനു താഴെ
ശവങ്ങള്‍ ചീയുന്ന കുഴിമാടങ്ങളില്‍
താജ്മഹൽ പണി തീര്‍ത്തവരേ
ഈ പുല്‍ക്കൊടിത്തുമ്പിന്റെ മോഹങ്ങളെ
നിങ്ങള്‍ ചവിട്ടി മെതിച്ചില്ലേ
ആ രക്തസാക്ഷിത്വം അന്തിയുറങ്ങും
ആറടി മണ്ണിനു മീതേ
കരകൗശലങ്ങള്‍ ഇല്ലാതെ കാലം
വാത്മീക സ്മാരകം തീര്‍ത്തു
അതിനുള്ളില്‍ വ്രതം നോക്കും
ആത്മാവിന്‍ നിശ്വാസം
അഗ്നിലാവയായ് ഒഴുകുന്നു -ആ
പ്രളയത്തില്‍ മുങ്ങി ഉദകക്രിയ ചെയ്യാന്‍ ഇടയകുമാരന്‍ വന്നു
ചൈത്രം ഇന്നലെ മുഖവുരയെഴുതിയ
ചങ്ങമ്പുഴക്കവിതകളില്‍ നിന്നും
ഒരിക്കല്‍ കൂടി
ഈ കാനനച്ചാര്‍ത്തിലേയ്ക്ക്
ഇടയകുമാരന്‍ വന്നൂ
ഈറക്കുഴലുമായ് വന്നു
Published by the catalogue editor. Rights remain with the original creators.