Ayitham poster

1988 · song 7

Oruvakkil Oru Nokkil

From Ayitham

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
MG Radhakrishnan

Lyrics

ഒരു വാക്കിൽ ഒരു നോക്കിൽ എല്ലാമൊതുക്കി വിട പറയൂ ഇനി വിട പറയൂ.. ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു വിട പറയൂ.... ഇനി വിട പറയൂ ... കതിർമുഖമാകെ തുടുത്തു... ബാഷ്പ - കണികകൾ മിഴിയിൽ തുളുമ്പി.. പൊന്നുപോലുരുകുന്ന സായംസന്ധ്യയിൽ.. ഒന്നും പറയാതെ യാത്രയായി... മൗനത്തിലൊതുങ്ങാത്ത ഭാവമുണ്ടോ ഭാവ ഗീതമുണ്ടോ... മൊഴികളുണ്ടോ... ഒടുവിലെ പൂച്ചെണ്ടും നീട്ടി... മെല്ലെ വിടപറയുന്നൂ വസന്തം... ആടും ചിലമ്പിൽ നിന്നടരും മുത്തിനും വാടി കൊഴിയും ഇലയ്ക്കും മൗനം മൗനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ നാദവും നാദത്തിൻ പൊരുളുമുണ്ടോ... രാഗവും താളവും ലയവുമുണ്ടോ.. നാദവും ഗീതവും പൊരുളുമുണ്ടോ.... .

Published by the catalogue editor. Rights remain with the original creators.