Aranyakam poster

1988 · song 1

Athmaavil Muttivilichathu

From Aranyakam

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
Raghunath Seth

Lyrics

ആത്മാവിൽ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ കുളിർ പകർന്നു പോകുവതാരോ തെന്നലോ തേൻ തുമ്പിയോ പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ [കണ്ണിൽ....] താഴമ്പൂ കാറ്റുതലോടിയ പോലെ നൂറാതിരതൻ രാക്കുളിരാടിയ പോലെ കുന്നത്തെ വിളക്കുതെളിക്കും കയ്യാൽ കുഞ്ഞുപൂവിന്നഞ്ജനത്തിൻ ചാന്തുതൊട്ടതു പോലെ ചാന്തുതൊട്ടതു പോലെ [കണ്ണിൽ....] ആത്മാവിൽ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ പൂവുചാർത്തിയ പോലെ  [കണ്ണിൽ....]

Published by the catalogue editor. Rights remain with the original creators.