Anuragi poster

1988 · song 3

Hey Chaaruhaasini

From Anuragi

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
Gangai Amaran

Lyrics

ഹേയ് ചാരുഹാസിനീ ചൈത്രശോഭിനീ ലോലലോല യാമം ലോഭനീയ യാനം ഹേയ് ചാരുഹാസിനീ ചൈത്രശോഭിനീ ലോലലോല യാമം ലോഭനീയ യാനം കമ്പിയില്ലാതെ തെന്നല്‍മീട്ടും വീണയേതോ ആട നെയ്യാതെ ചോലയേന്തും ചേലയേതോ മേഘങ്ങളേ മോഹങ്ങളേ വാനില്‍ പറക്കൂ ഓളങ്ങള്‍‌തന്‍ താളങ്ങളില്‍ ഗാനം മുഴക്കൂ കാശില്ല കസ്തൂരി തെന്നല്‍ പൂശി മെയ്യില്‍ തെന്നല്‍ പൂശി മെയ്യില്‍ ഹേയ് ചാരുഹാസിനീ ചൈത്രശോഭിനീ ലോലലോല യാമം ലോഭനീയ യാനം തേന്‍‌കുടങ്ങളേ പൂവിനങ്ങളേ വണ്ടു വന്നോ പ്രേമഗായകന്‍ വേണുവൂതി തേനുമ്മതന്നോ മാന്‍‌പേടതന്‍ നേത്രങ്ങളില്‍ പൂവോ നിലാവോ ഈ വല്ലിതന്‍ പൂവല്ലിയില്‍ പൊന്നിന്‍ കിനാവോ എൻനെഞ്ചം പൂമഞ്ചം കാമ്യമീ നികുഞ്ജം ഹേയ് ചാരുഹാസിനീ ചൈത്രശോഭിനീ ലോലലോല യാമം ലോഭനീയ യാനം

Published by the catalogue editor. Rights remain with the original creators.