1987 · song 4

Ilakozhiyum Sisirathil

Credits

Singer
KS Chithra
Lyricist
Kottakkal Kunjimoideen Kutty
Composer
Mohan Sithara

Lyrics

ഉം ..ഉം...ഉം...ഉം..ഉം..... ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ മറഞ്ഞുപോയീ ആ മന്ദഹാ‍സം ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം  (ഇലകൊഴിയും....) ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ് ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ് അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ എരിഞ്ഞു പോയീ രാപ്പാടിപ്പെണ്ണിന്‍ കനവുകളും ആ കാട്ടുതീയില്‍ (ഇലകൊഴിയും....) പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും രാപ്പാടി രാവുകളില്‍ തേങ്ങിയോതി വര്‍ഷങ്ങള്‍പോയാലും ഇണ വേറെ വന്നാലും ആ ശിശിരം മായുമോ ഓര്‍മ്മകളില്‍ മറക്കുവാനാകുമോ ആ ദിവ്യരാഗം ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇലകൊഴിയും....)

Published by the catalogue editor. Rights remain with the original creators.