1987 · song 3

Ilakozhiyum Sisirathil

Credits

Singer
KJ Yesudas
Lyricist
Kottakkal Kunjimoideen Kutty
Composer
Mohan Sithara

Lyrics

ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി മറഞ്ഞുപോയീ ആ മന്ദഹാ‍സം ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം (ഇലകൊഴിയും...) ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ് ഇണക്കിളി ഈ നെഞ്ചില്‍ പറന്നു വന്നു പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ് അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു എരിഞ്ഞു പോയീ.... രാപ്പാടിപ്പെണ്ണിന്‍ കനവുകളും ആ കാട്ടുതീയില്‍ പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും രാപ്പാടി രാവുകളില്‍ തേങ്ങിയോതി വര്‍ഷങ്ങള്‍പോയാലും ഇണ വേറെ വന്നാലും ആ ശിശിരം മായുമോ ഓര്‍മ്മകളില്‍ മറക്കുവാനാകുമോ ആ ദിവ്യരാഗം ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇലകൊഴിയും...)

Published by the catalogue editor. Rights remain with the original creators.