1987 · song 2

Ezhu Nirangalil Ethu Niram

From Swargam

Credits

Singer
KJ Yesudas
Lyricist
Unni Aranmula
Composer
Gopan

Lyrics

ആ... ആ... ആ... ഏഴു നിറങ്ങളിലേതു നിറം ഏഴു സ്വരങ്ങളിലേതു സ്വരം നിന്‍ നയനങ്ങളില്‍ നിന്‍ അധരങ്ങളില്‍ നീ മൂളും ഗാനത്തിന്നേതു രാഗം... ഏഴു നിറങ്ങളിലേതു നിറം ഏഴു സ്വരങ്ങളിലേതു സ്വരം... നിന്‍റെ സോപാനവീഥികളൊക്കെയും നിർമ്മാല്യപ്പൂക്കളാലലങ്കരിക്കൂ.. (നിന്റെ.. ) ആ വീഥി എനിക്കായ് തുറന്നു തരൂ ആ രാത്രി എനിക്കായ് ഒരുങ്ങി നില്‍ക്കൂ നിന്നെയെന്‍ മാറില്‍ ഒതുക്കി നിര്‍ത്താം  നിന്നെയെന്നാത്മാവിന്‍ താളമാക്കാം... ഏഴു നിറങ്ങളിലേതു നിറം ഏഴു സ്വരങ്ങളിലേതു സ്വരം... നിന്‍റെ ഏകാന്തസ്വപ്നങ്ങളൊക്കെയും എന്നെ കുറിച്ചുള്ളതായിരുന്നോ.. (നിന്റെ.. ) ആ സ്വപ്നം വിടരാന്‍ കൊതിച്ചു നിന്നു ആ സ്വര്‍ഗ്ഗലഹരിയില്‍ ലയിച്ചു നിന്നു നിന്നെയെൻ ജീവന്റെ ജീവനാക്കാന്‍ എന്നുള്ളിൽ‍ എന്തെന്തൊരാവേശം... ഏഴു നിറങ്ങളിലേതു നിറം ഏഴു സ്വരങ്ങളിലേതു സ്വരം നിന്‍ നയനങ്ങളില്‍ നിന്‍ അധരങ്ങളില്‍ നീ മൂളും ഗാനത്തിന്നേതു രാഗം...

Published by the catalogue editor. Rights remain with the original creators.