1987 · song 1

Kaarmukilin

From Ponnu

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
Ouseppachan

Lyrics

കാർമുകിലിൻ തേന്മാവിൽ ഇന്നു വാർമഴവില്ലുകൾ തീർത്തു ഊഞ്ഞാല... ഊഞ്ഞാല... ഇവർക്കാടാൻ പൊന്നൂഞ്ഞാല (കാർമുകിലിൻ...) വാനിടം ശ്യാമഭൂമിയെ രാഗിയെപ്പോലവെ ഇന്നു വാരിവാരി നുകർന്നു പൂവാടിയിൽ ഇരുമാനസങ്ങളലിഞ്ഞു തമ്മിൽത്തമ്മിൽ ഇവർക്കാടുവാൻ മുകിൽമാലയിൽ പൊന്നൂഞ്ഞാല (കാർമുകിലിൻ...) പൂവിനേകി യുവകാമുകൻ മധുപനാദ്യ ചുംബനങ്ങൾ ഈ പ്രേമികൾ മറന്നു മണ്ണും വിണ്ണും നവരാഗലീല തുടർന്നു താരുണ്യങ്ങൾ ഇവർക്കാടുവാൻ സ്വപ്‌നവാടിയിൽ പൊന്നൂഞ്ഞാല (കാർമുകിലിൻ...)

Published by the catalogue editor. Rights remain with the original creators.