1987 · song 1

Iru Hridayangalil

Credits

Singer
KJ Yesudas KS Chithra
Lyricist
P Bhaskaran
Composer
Raveendran

Lyrics

ഇരു ഹൃദയങ്ങളിലൊന്നായ് വീശി നവ്യ സുഗന്ധങ്ങൾ ഇഷ്ടവസന്ത തടങ്ങളിൽ എത്തീ ഇണയരയന്നങ്ങൾ ഓ..ഓ..ഓ.. കൊക്കുകൾ ചേർത്തൂ ... ഉം..ഉം..ഉം.. ചിറകുകൾ ചേർത്തൂ... ഓ..ഓ..ഓ കോമള കൂജനഗാനമുതിർത്തു ... ഓരോ നിമിഷവും ഓരോ നിമിഷവും ഓരോ മദിരാചഷകം... ഓരോ ദിവസവും ഓരോ ദിവസവും ഓരോ പുഷ്പവിമാനം എന്തൊരു ദാഹം.. എന്തൊരു വേഗം.. എന്തൊരു ദാഹം എന്തൊരു വേഗം എന്തൊരു മധുരം എന്തൊരുന്മാദം ( ഇരുഹൃദയങ്ങളിൽ..) വിണ്ണിൽ നീളേ പറന്നു പാറി പ്രണയകപോതങ്ങൾ... തമ്മിൽ പുൽകി കേളികളാടി തരുണ മരാളങ്ങൾ.... ഒരേ വികാരം.... ഒരേ വിചാരം... ഒരേ വികാരം ഒരേ വിചാരം ഒരേ മദാലസ രാസവിലാസം ( ഇരുഹൃദയങ്ങളിൽ..)

Published by the catalogue editor. Rights remain with the original creators.