1987 · song 5
Pularikal Sandhyakal
Credits
- Singer
-
KJ Yesudas
- Lyricist
-
ONV Kurup
- Composer
- G Devarajan
Lyrics
പുലരികള്‍ സന്ധ്യകള്‍
പുളകിത രാവുകള്‍
പൂവിട്ട് പുകഴ് പാടുന്നു
ആടിത്തിമിര്‍ത്തൂ നീരാഴികള്‍
മൂന്നുമൊരാനന്ദ മൂര്‍ച്ഛയിലാഴുന്നു ആഴുന്നു ( പുലരി..)
സൂര്യനെ സ്നേഹിച്ച പൂവിന്റെ മോഹവും
സൂര്യനും ദൂരെയെരിഞ്ഞു നില്‍ക്കേ (2)
സ്നേഹിച്ച തെറ്റിനീയേകാന്തതയുടെ
വേദന താനേ വരിച്ച ദേവീ (2)
പോക്കുവെയില്‍ നിന്‍ പ്രസാദം (2)
ഈ ആര്‍ദ്രസ്മിതം നിന്‍ പ്രസാദം
ആര്‍ദ്രസ്മിതം നിന്‍ പ്രസാദം (പുലരി...)
വാരിപ്പുണര്‍ന്നു പിൻ വാങ്ങും തിരയോട്
കോരിത്തരിക്കുന്ന തീരമോതി (2)
ആയിരം ജന്മത്തിന്‍ സാഫല്യമാകവേ
ഈയൊരു മാത്രയെനിക്കു തന്നൂ (2)
മൺ തരി തൻ ആത്മ ഹര്‍ഷം (2)
മൂവന്തി വെയിലായുരുകുന്നു...
അന്തിവെയിലായുരുകുന്നു (പുലരി...)
---------------------------------------------------------
Published by the catalogue editor. Rights remain with the original creators.