1987 · song 2
Bhoomiye Snehicha
Credits
- Singer
- P Madhuri
- Lyricist
-
ONV Kurup
- Composer
- G Devarajan
Lyrics
ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
പൂവിന്റെ ജന്മം കൊതിച്ചു
ഒരുവരുമറിയാതെ വന്നു. മണ്ണിൽ
ഒരു നിശാഗന്ധിയായ് കൺ തുറന്നു
സുസ്മിതയായവൾ നിന്നൂ. മൂക -
നിഷ്പന്ദഗന്ധർവ്വ ഗീതമുറഞ്ഞൊരാ
ശില്പത്തിൻ സൌന്ദര്യമായ് വിടർന്നൂ
കാലം നിമിഷ ശലഭങ്ങളായ്
നൃത്തലോലം വലം വെച്ചു നിന്നൂ (2) (ഭൂമിയെ.....)
പിൻനിലാവിറ്റിറ്റു വീണു കന്നിമണ്ണിനായ്
ആരോ ചുരന്ന നറും പാലിലെങ്ങോ
കരിനിഴൽ പാമ്പിഴഞ്ഞു
സ്നേഹിച്ചു തീരാത്തൊരാത്മാവിൻ ഉൽക്കട
ദാഹവുമായവൾ നിന്നൂ... (2) (ഭൂമിയെ.....)
Published by the catalogue editor. Rights remain with the original creators.