1987 · song 1

Mele Nandanam Poothe

Credits

Singer
S Janaki Krishnachandran
Lyricist
Kavalam Narayana Panicker
Composer
Jerry Amaldev

Lyrics

മേലേ.. നന്ദനം പൂത്തേ  താഴ്വരക്കാവിൽ.. വരിവണ്ടുകളാർത്തേ കാറ്റത്തൊരു കല്യാണസൗഗന്ധികമുണരും കേൾക്കാത്തൊരു ഗന്ധർവസംഗീതിക പകരും മഴവില്ലുകളഴിയും നിറലയഭംഗികളൊഴുകും (മേലേ നന്ദനം..) കണ്മായം കാട്ടും കാനനക്കണിയായ് ഉന്മാദമുണരും വനമിളകുമ്പോൾ ആ ..രിഗ ധപരീ രിഗപധരീ ഗരി ഗരി സഗരിസാസ സാ കണ്മായം കാട്ടും കാനനക്കണിയായ് ഉന്മാദമുണരും വനമിളകുമ്പോൾ തെന്നലിൻ കൈയ്യിലെ തേൻ‌കുടം തൂകിയ  മാധുരിയിൽ മാഴ്കിയ മനമോ മാധുരിയിൽ മാഴ്കിയ മനമിടറി-  നുരകൾ പതകൾ ചിതറി (മേലേ നന്ദനം..) ഓരങ്ങളെവിടെ ഓളങ്ങൾ പെരുകാൻ പൂഞ്ചോലക്കിനിയും വഴിയറിയില്ലേ ധാ ..രിഗ ധപരീ രിഗപധരീ ഗരി ഗരി സഗരിസാസ സാ ഓരങ്ങളെവിടെ ഓളങ്ങൾ പെരുകാൻ പൂഞ്ചോലക്കിനിയും വഴിയറിയില്ലേ വീണു തകർന്നല്ലോ വീണ്ടുമുണർന്നല്ലോ ജീവിതമാം മായികഗതിയോ ജീവിതമാം മായികഗതി - തിരയിലുയരും തകരും തുടരെ മേലേ.. നന്ദനം പൂത്തേ  താഴ്വരക്കാവിൽ.. വരിവണ്ടുകളാർത്തേ കാറ്റത്തൊരു കല്യാണസൗഗന്ധികമുണരും കേൾക്കാത്തൊരു ഗന്ധർവസംഗീതിക പകരും മഴവില്ലുകളഴിയും നിറലയഭംഗികളൊഴുകും മേലേ. . . . . .

Published by the catalogue editor. Rights remain with the original creators.