1987 · song 3
Panchavarnnakkili
Credits
- Singer
-
KJ Yesudas
- Lyricist
- KM Raghavan Nambiar
- Composer
-
MB Sreenivasan
Lyrics
പഞ്ചവർണ്ണക്കിളി ഞാൻ ആ...
പഞ്ചമം പാടും പൈങ്കിളി ഞാൻ
പണ്ടൊരെഴുത്തച്ചന്റെ മടിയിൽ
വേദം പാടിയിരുന്നു ഞാൻ
നെഞ്ചിലെ കൂട്ടിലിട്ട് താലോലിച്ചും
നൈവേദ്യം നൽകി പൂജിച്ചും
ദൈവങ്ങൾ പീലി നീർത്തിയാടുന്ന
കാവ് തോറും തോറ്റങ്ങൾ പാടിപ്പറന്നു ഞാൻ
രാവിലുണർന്നു ഞാൻ പാടുന്ന പാട്ടു കേട്ട്
താരങ്ങൾ ഞെട്ടിയുണർന്നൂ
മൗനത്തിൻ തടവറയിൽ മേവും
മനുഷ്യൻ മാത്രം ചൈതന്യമറ്റ് കിടന്നു
മനുഷ്യൻ ചൈതന്യമറ്റ് കിടന്നു
നീതി തൻ ചോരമാത്രം ചിന്തുമീ
ബലിക്കല്ലിൽ നേരിന്റെ ദീപം കൊളുത്താൻ
കാലത്തിൻ തന്ത്രി മീട്ടി പാടുമീ പക്ഷിയുടെ
ഗാനങ്ങൾ കേട്ടുണരൂ
ഗാനങ്ങൾ കേട്ടുണരൂ
Published by the catalogue editor. Rights remain with the original creators.