1987 · song 1
Aarodum Parayaruthe
Credits
- Singer
-
KJ Yesudas
- Lyricist
- KM Raghavan Nambiar
- Composer
-
MB Sreenivasan
Lyrics
ആരോടും പറയരുതേ കാറ്റേ
മുല്ല പൂവള്ളിക്കുടിലിന്റെ പൂമ്പട്ട് മറ നീക്കി
ആ രാവില്‍ നീ കണ്ട രഹസ്യം
(ആരോടും...)
ആരോടും പറയരുതേ കാറ്റേ
അത് ആരാരും അറിയരുതേ കാറ്റേ
ആതിര കുളിർനിലാവിൽ
ആലോലം മുങ്ങിയെത്തും
ആ.. ആതിര കുളിര്‍നിലാവില്‍
ആലോലം മുങ്ങിയെത്തും
തളിരില കവിളത്ത് നുള്ളി
മലരോട് സല്ലപിക്കും കുസൃതിക്കാറ്റേ
ആരോടും പറയരുതേ
ആ രാവില്‍ നീ കണ്ട രഹസ്യം
ആരോടും പറയരുതേ കാറ്റേ
മുളംകാട്ടില്‍ മുരളിയൂതി
പനംകാട്ടില്‍ തുടികൊട്ടി
തടിനികളില്‍ വീണ മീട്ടി ആടിയും പാടിയും
ഉടലാകെ പൂവിടര്‍ത്തും പുലരിക്കാറ്റേ
ആരോടും പറയരുതേ
ആ രാവില്‍ നീ കണ്ട രഹസ്യം
ആരോടും പറയരുതേ കാറ്റേ
മുല്ല പൂവള്ളിക്കുടിലിന്റെ പൂമ്പട്ട് മറ നീക്കി
ആ രാവില്‍ നീ കണ്ട രഹസ്യം
ആരോടും പറയരുതേ കാറ്റേ
അത് ആരാരും അറിയരുതേ കാറ്റേ
Published by the catalogue editor. Rights remain with the original creators.