1987 · song 6

Vellimaan Kalladukkukale Thazhukum

Credits

Singer
S Janaki Chorus
Lyricist
Kavalam Narayana Panicker
Composer
MS Viswanathan

Lyrics

വെള്ളിമാൻ കല്ലടുക്കുകളെ തഴുകും പുഴയിൽ തഴുകും പുഴയിൽ കല്ലോലങ്ങളൊന്നിനുമേലൊന്നേറി ഇളകും പുഴയിൽ ഇളകും പുഴയിൽ (2) ആയിരം സ്വപ്നങ്ങൾക്കെതിരേൽപ്പ് (2) (വെള്ളിമാൻ...) തെയ്യതന്നനന തെയ്യതന്നനന തെയ്യതന്നനന താനന താനന ആടിയൊഴുകാൻ പള്ളിയോടം ആട്ടാൻ ആലവട്ടം (2) വീശാൻ വെഞ്ചാമരം നീർത്താൻ മുത്തുക്കുടയും (2) അഴകിന്നഴകാം എഴുന്നള്ളത്ത്‌ (2) ഏതൊരു മണിമാരന് ഇന്നെതിരേൽപ്പ് (2) മാരൻ മണിമാരൻ പൂമണിമാരൻ പനിനീർപ്പൂമണിമാരൻ (വെള്ളിമാൻ...) ആ.... ആറ്റു കുളിരിൻ നേർത്ത ഞൊറികൾ നീളേ വീണുടഞ്ഞു (2) വീണ്ടും പൊങ്ങുന്നിതാ തമ്മിൽ കെട്ടിപ്പുണരാൻ (2) മുഴുകും മാനവ ജീവിതമാമാങ്കം (2) കാതര നയനങ്ങളിതാരേ തേടീ(2) മാരൻ മണിമാരൻ പൂമണിമാരൻ പനിനീർപ്പൂമണിമാരൻ (വെള്ളിമാൻ...)

Published by the catalogue editor. Rights remain with the original creators.