1987 · song 2

Swapnangalokkeyum [F]

Credits

Singer
KS Chithra
Lyricist
P Bhaskaran
Composer
Vidyadharan Master

Lyrics

സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം ദുഖഭാരങ്ങളും പങ്കുവെയ്കാം സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം ദുഖഭാരങ്ങളും പങ്കുവെയ്കാം - ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം ദുഖഭാരങ്ങളും പങ്കുവെയ്കാം ആശതൻ തേനും നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്കാം - ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം കല്പനതൻ കളിത്തോപ്പിൽ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവെയ്കാം ജീവന്റെ ജീവനാം കോവിലിൽ നേദിച്ച സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം - ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം ദുഖഭാരങ്ങളും പങ്കുവെയ്കാം സങ്കല്പകേദാരഭൂവിൽ വിളയുന്ന പൊൻകതിരൊക്കെയും പങ്കുവെയ്കാം കർമ്മപ്രപഞ്ചത്തിൻ ജീവിതയാത്രയിൽ നമ്മളേ നമ്മൾക്കായ് പങ്കുവെയ്ക്കാം - ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം ദുഖഭാരങ്ങളും പങ്കുവെയ്കാം ആശതൻ തേരിൽ നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്കാം - ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം

Published by the catalogue editor. Rights remain with the original creators.