1987 · song 1

Swapnangalokkeyum

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
Vidyadharan Master

Lyrics

സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം … ദുഖഭാരങ്ങളും പങ്കുവെയ്കാം…. (സ്വപ്നങ്ങളൊക്കെയും…) ആശതൻ തേനും നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്കാം..(സ്വപ്നങ്ങളൊക്കെയും…) കല്പനതൻ കളിത്തോപ്പിൽ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവെയ്കാം .., ( കല്പനതൻ…) ജീവന്റെ ജീവനാം കോവിലിൽ നേദിച്ച സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം….(സ്വപ്നങ്ങളൊക്കെയും…) സങ്കല്പകേദാരഭൂവിൽ വിളയുന്ന പൊൻ കതിരൊക്കെയും പങ്കുവെയ്കാം..(സങ്കല്പകേദാര..) കർമ്മപ്രപഞ്ചത്തിൻ ജീവിതയാത്രയിൽ നമ്മളേ നമ്മൾക്കായ് പങ്കുവെയ്ക്കാം…(സ്വപ്നങ്ങളൊക്കെയും…)

Published by the catalogue editor. Rights remain with the original creators.