1987 · song 1

Ponmala

Credits

Singer
KJ Yesudas
Lyricist
Shibu Chakravarthy
Composer
Shyam

Lyrics

പൊന്മല നിരയുടെ പൂമടിയിൽ പള്ളിയുണർന്നൂ ഈ ഗ്രാമം അവളണിയും പൊൻ വെയിലിൽ പുടവയുടെ ഞൊറി തീർക്കാൻ നീ വരൂ ഇളം കാറ്റേ (പൊന്മല..) ജലനിർഝരിയുടെ കരളിൽ പുതിയൊരു മൃതുമഞ്ജീരനിനാദം തധി തധിം തകതിധിമി തകധിമി ധിം ജലനിർഝരിയുടെ കരളിൽ പുതിയൊരു മൃതുമഞ്ജീരനിനാദം അവളുടെ കരപരിലാളന ലഹരിയിൽ അലരുകൾ തിരുമിഴി തുറന്നു അലരുകൾ തിരുമിഴി തുറന്നു(പൊന്മല...) ചെറുമണി വയലിൽ കതിരുകൾ കൊത്തും കുറുമൊഴിയാളേ കിളിമകളേ (2) ചെന്തെങ്ങിൻ തളിരോലത്തുമ്പിൽ ഊഞ്ഞാലൊരുക്കിയതാരോ ഊഞ്ഞാലൊരുക്കിയതാരോ (പൊന്മല..) കാടും മലയും കാട്ടാറിൻ ചിരി കേട്ടു ചിരിക്കും ഭൂവിൽ (2) ഇവിടെ മനുഷ്യർ സ്നേഹം ചൊരിഞ്ഞു പുതിയൊരു ലോകം തീർത്തു പുതിയൊരു ലോകം തീർത്തു (പൊന്മല..)

Published by the catalogue editor. Rights remain with the original creators.