1987 · song 4

Thaalolam Paithal

Credits

Singer
KS Chithra
Lyricist
ONV Kurup
Composer
Vidyadharan Master

Lyrics

താലോലം പൈതൽ താലോലം താമര പൂന്തൊട്ടിലിലാലോലം പൂമിഴിയിൽ പൊൻ‌കിനാവിൻ തേൻ കിനിഞ്ഞു നീയുറങ്ങൂ (താലോലം...) അമ്മിഞ്ഞ പാൽ നുരയോലും ചുണ്ടിൽ ചിരി വിരിയും തുമ്പക്കുടത്തിനു തങ്കക്കുടത്തിന് ഉമ്മ കൊടുത്തമ്മ പോകും ഈ പഞ്ചമി ചന്ദ്രിക പോകും (താലോലം...) കൂട്ടിലെ കുഞ്ഞി ക്കിളിക്കും കാട്ടിലെ കുരുവികൾക്കും കാണാതെ ചൊല്ലുവാൻ ഈണങ്ങളൊരോന്നു പാടിക്കൊടുത്തമ്മ പോകും ഈ മാണിക്ക്യ കുയിലമ്മ പോകും (താലോലം...)

Published by the catalogue editor. Rights remain with the original creators.