1987 · song 1

Paaduvaanaay Vannu

Credits

Singer
KJ Yesudas KS Chithra Nedumudi Venu
Lyricist
ONV Kurup
Composer
Vidyadharan Master

Lyrics

പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ ചൈത്ര ശ്രീപദങ്ങൾ പൂക്കൾ തോറും ലാസ്യമാടുമ്പോൾ ഏതു രാഗം ശ്രുതി താളം എന്നതോർക്കാതെ ഞാനാം വീണയിൽ പൊന്നിഴ പാകി മീട്ടിടുന്നാരോ (പാടുവാനായ് വന്നു ) ഗഗന നീലിമയിൽ നീന്തിടുമൊടുവിലെ കിളിയും മാഞ്ഞു വിജനമാം വഴിയമ്പലത്തിൽ പഥികൻ അണയുന്നു മധുരമെന്നാലും ശോക വിധുരമൊരു ഗാനം ജന്മ സ്മൃതി തടങ്ങൾ തഴുകി എത്തി ഏറ്റു പാടി ഞാൻ (പാടുവാനായ് വന്നു ) പുതുമഴ കുളിരിൽ പുന്നിലം ഉഴുത മാദകമാം ഗന്ധം വഴിയുമീ വഴി വന്ന കാറ്റാ ലഹരി നുകരുമ്പോൾ നിമിഷ പാത്രത്തിൽ ആരീ അമൃതു പകരുന്നു എന്നും ഇവിടെ നില്ക്കാൻ അനുവദിക്കൂ പാടുവാൻ മാത്രം (പാടുവാനായ് വന്നു)

Published by the catalogue editor. Rights remain with the original creators.