1987 · song 1

Chanchalapaadam

Credits

Singer
KJ Yesudas
Lyricist
Mankombu Gopalakrishnan
Composer
AT Ummer

Lyrics

ചഞ്ചലപാദം ഝഞ്ചലനാദം നൃത്തപ്രകൃതിതന്‍ തങ്കച്ചിലമ്പൊലിമേളം ചഞ്ചലപാദം ഝഞ്ചലനാദം ഉഷസ്സിലുപവന- ലതികകള്‍ മെയ്യില്‍ ഹരിതാഭരണം ചാര്‍ത്തുന്നു മഞ്ജുചന്ദ്രിക കവിളിണയില്‍ മഞ്ഞള്‍പ്രസാദം ചാര്‍ത്തുന്നു ചഞ്ചലപാദം ഝഞ്ചലനാദം സഗഗമ മധനികള്‍ സംഗീതധമനികള്‍ സ്വരകല്ലോലങ്ങള്‍ ഒഴുക്കുന്നു സുകുമാരഭംഗികള്‍ സുഷമകളാല്‍ സുരചാരുതകള്‍ ചമയ്‌ക്കുന്നൂ ചഞ്ചലപാദം ഝഞ്ചലനാദം നൃത്തപ്രകൃതിതന്‍ തങ്കച്ചിലമ്പൊലിമേളം ചഞ്ചലപാദം ഝഞ്ചലനാദം

Published by the catalogue editor. Rights remain with the original creators.