Cheppu poster

1987 · song 2

Maarivillin Chirakode

From Cheppu

Credits

Singer
KJ Yesudas Sujatha Mohan
Lyricist
Poovachal Khader
Composer
Raghu Kumar

Lyrics

മാരിവില്ലിൻ ചിറകോടെ ഏകാകിയായ് വിണ്ണിൽ നിന്നും വന്നേതോ വർണ്ണപ്പൈങ്കിളി താരും തളിരും പുണരും വനിയിൽ അമൃതിൽ നിന്നും ഉണരും മൊഴിയിൽ പാടുകായായ് അതു തനിയേ (മാരിവില്ലിൻ....) മൗനം വളരും വാടികയിൽ മാനം പകരും നീലിമയിൽ മാറി മാറി മാല നെയ്യും പൊന്നൊളികൾ (മൗനം..) കണ്ണും കരളും കോരിയിരിക്കേ കണ്ടു മുട്ടി അറിയാതെ ഒരുനാൾ ഒരു നാൾ കുക്കൂ കുക്കൂ പെൺ കിളിയേ (മാരിവില്ലിൻ...) ലാലാലാലാലാ ലാലലലാലാ ലലാലാല ലലാലാലാല ഹരിതം പൊതിയും താഴ്വരയിൽ കളഭം പൊഴിയും സൗമ്യതയിൽ കാറ്റു വന്നു കാവൽ നിൽക്കും മഞ്ജിമയിൽ (ഹരിതം..) കനകസ്വപ്നം കൊണ്ടു മെനഞ്ഞൊരു കൂട്ടിലേക്കു വിളിക്കുന്നു ഇണയെ ഇണയെ കുക്കൂ കുക്കൂ തന്നിണയെ (മാരിവില്ലിൻ...)

Published by the catalogue editor. Rights remain with the original creators.