1987 · song 2
Kaalam kavarnnedutha
Credits
- Singer
-
KJ Yesudas
- Lyricist
- Pradeep Ashtamichira
- Composer
- Johnson
Lyrics
കാലം കവർന്നെടുത്ത കളിമൺ ശില്പങ്ങളിൽ
ഭാവം പകർന്നൂ രാജശില്പീ (2)
ഏതോ രാജശില്പി
ഭൂതകാലത്തിന്റെ ഉള്ളമ്പലങ്ങളിൽ
ആരുമില്ലെങ്ങും വിജനമായി (2)
കൂടൊഴിഞ്ഞാ ഇണ പക്ഷികൾ നീങ്ങുമ്പോൾ
തേങ്ങിയോ നീ മാത്രമേകനായ്
നീ മാത്രമേകനായ് (കാലം കവർന്നെടുത്ത...)
ഹൃദയങ്ങൾ കൈവിട്ട ചിപ്പികൾക്കായി നീ
ഇവിടെ ഈ തീരത്തലഞ്ഞു (2)
എവിടേയ്ക്ക് പോകും അനന്തത മാത്രം
അകലുമീ സ്വപ്നാടകൻ (കാലം കവർന്നെടുത്ത...)
Published by the catalogue editor. Rights remain with the original creators.