Aankiliyude Tharattu poster

1987 · song 3

Go Back

Credits

Singer
Jency
Lyricist
Poovachal Khader
Composer
Shyam

Lyrics

ഹാ ഗോ ബാക്ക് ഫ്രം ദി വേ ബാക്ക് പൊള്ളയാകും വേദാന്തമേ വെൽക്കം ഹാർട്ടി വെൽക്കം ഞങ്ങള്‍ തേടുന്ന സ്വാതന്ത്ര്യമേ പോകൂ ദൂരെപ്പോകൂ പൊള്ളയാകും വേദാന്തമേ പോരൂ ഒന്നു പോരൂ ഞങ്ങള്‍ തേടുന്ന സ്വാതന്ത്ര്യമേ ലോകം ഞങ്ങള്‍ തെളിക്കുന്നു കാലം ഞങ്ങള്‍ നയിക്കുന്നു പ്രായം പ്രാണനിലാകെ തീകൂട്ടവേ ഉണരുന്നു ഇന്നത്തെ ഉന്മാദങ്ങള്‍ (ഗോ ബാക്ക്...) ഓടി സ്വര്‍ണ്ണം നേടി ഞങ്ങളീ നാടിന്‍ മാന്‍‌പേടകള്‍ ആടി കാറ്റിലാടി ഞങ്ങള്‍ ഈമണ്ണിന്‍ മന്ദാരങ്ങള്‍ എങ്ങെങ്ങും നിറങ്ങള്‍ വിടര്‍ത്തി എന്നെന്നും സ്വരങ്ങള്‍ ഉണര്‍ത്തി ഒഴുകും സംഗീതം മനസ്സില്‍ നിറയ്ക്കും സങ്കല്‍പ്പം ദലങ്ങള്‍ വിരിക്കും സമയം മൈ ഫ്രണ്ട് ദിസ് വേൾഡ് ഈസ് സോ ബ്യൂട്ടിഫുൾ (ഗോ ബാക്ക്...) അല്ലാ അടിമയല്ല ഞങ്ങളാര്‍ക്കും പാരേഴിലും ഇല്ലാ അതിരുമില്ലാ ഇന്നു ലോകങ്ങള്‍ ഈരേഴിലും വാനിന്റെ വരമ്പു കടക്കാന്‍ താരങ്ങള്‍ കരത്തില്‍ ഒതുക്കാന്‍..ഇവിടെ പാഠങ്ങള്‍ തിരുത്തിക്കുറിക്കാന്‍ നാളത്തെ ചരിത്രം രചിക്കാന്‍ വരുന്നൂ കാലത്തിന്‍ ചേലുള്ള പൂമ്പാറ്റകള്‍ (ഗോ ബാക്ക്...)

Published by the catalogue editor. Rights remain with the original creators.