1986 · song 5

Kulirmathi vadane

Credits

Singer
KJ Yesudas
Lyricist
Vayalar Madhavankutty
Composer
Mohammed Subair

Lyrics

ആ..........ആ......................... കുളിർമതിവദനേ കുരുവിന്ദരദനേ കളഭച്ചാർത്തണിഞ്ഞൊരുങ്ങൂ കളനൂപുരം കിലുങ്ങീ കുളിർമതിവദനേ കുരുവിന്ദരദനേ കളഭച്ചാർത്തണിഞ്ഞൊരുങ്ങൂ (2) സുമസായക ശരമാരി തുടങ്ങി വിഹരണരംഗമൊരുങ്ങി ആ....ആ....ആ....ആ സുമസായക ശരമാരി തുടങ്ങി വിഹരണരംഗമൊരുങ്ങി മന്ദപവന സുമസംഗമകേളീ നർത്തന ദ്രുതതാളം ഇളതളിരൊളിയാം മേനിയുലഞ്ഞു ഇടകളിലിളകീ ഒഡ്യാണം (2) മധുതുന്ദിലമാം മലർമാറിൽ മദഭര മൃദുകര രാഗലയം (കള) ചിത്രിണികൾ കൈത്താലവുമായ് ചൈത്രാംബരത്തിൽ നിരന്നു നിന്നൂ മാമ മാമമാ ഗമഗധ മഗസ ധാധ ധാധധാ മധമസ നിധമ മാമ മാമമാ ഗമഗധ മഗസ ധാധ ധാധധാ മധമസ നിധമ സാസ സാസനീ ധനി ധമഗമ ധാധ നീനിധ മധ ഗമഗസ സഗമധ മഗധനിധ മധനിസ നിധനിസഗസ ധഗസ മസനി ഗനിധ ധമഗസ ധനിസഗ സനിസഗ മധമഗ മധനിസ ഗ മാ ചിത്രിണികൾ കൈത്താലവുമായ് ചൈത്രാംബരത്തിൽ നിരന്നു നിന്നൂ സഹസ്രപദ്മദലമണ്ഡപത്തിൽ സഗമധ  സഗമധ പാടീ സരയൂഥം ലളിതലവംഗലതാനികുഞ്ജേ ഇന്ദിന്ദിരരവ മന്ത്രങ്ങൾ അംഗോപാംഗം അങ്കുരിപ്പൂ അസുലഭ സുരഭില പുളകങ്ങൾ ആ.....

Published by the catalogue editor. Rights remain with the original creators.