1986 · song 4

Swapnathil polum

Credits

Singer
S Janaki Manoharan
Lyricist
Pappanamkodu Lakshmanan
Composer
Kannur Rajan

Lyrics

ആ. . . ആ. . . ആ. . . .  സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങൾ  സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങൾ  നീ പാടും രാഗങ്ങൾ രതിഭാവഗീതങ്ങൾ..  ആ. . . . . .  സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങൾ  വാർതിങ്കൾക്കലയെ മാറോടണച്ചു വരും ധനുമാസയാമിനികൾ നീരാടും കടവിൽ നീലാഞ്ജനപ്പടവിൽ മദനോത്സവമേളങ്ങൾ ഈ മധുകേളിയിൽ  ഈരാഗലഹരിയിൽ ഇതൾചൂടും മോഹങ്ങൾ ഹൃദയാഭിലാഷങ്ങൾ. . .  സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങൾ ഹേമന്ദസമീരൻ പൊൻതേരിലിറങ്ങും മല൪വള്ളിക്കുടിലുകളിൽ തേന്മഴയേറ്റുണരും തേരൊലി കേട്ടുണരും ചിരകാലരാഗങ്ങൾ ആലിംഗനങ്ങളിൽ ആത്മഹ൪ഷങ്ങളിൽ അലിയുന്നു ഹൃദയങ്ങൾ പ്രണയവികാരങ്ങൾ. . . . .  സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങൾ  നീ പാടും രാഗങ്ങൾ രതിഭാവഗീതങ്ങൾ..  ആ. . . . . .  സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങൾ സുരഭീയാമങ്ങൾ...   സുരഭീയാമങ്ങൾ

Published by the catalogue editor. Rights remain with the original creators.