Sukhamo Devi poster

1986 · song 2

Sreelathikakal

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
Raveendran

Lyrics

ആ...ആ...ആ...ആ...ആ... ശ്രീലതികകൾ തളിരണിഞ്ഞുലയവേ വാ കിളിമകളേ തേൻകുളുർമൊഴിയേ അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും (ശ്രീലതികകൾ) ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ പോരികെൻ തരള നാദമായ് മധുരഭാവമായ് ഹൃദയഗീതമായ് വരിക ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ.... (ശ്രീലതികകൾ) ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ... പോരികെൻ കരളിലാകവേ മലയസാനുവിൽ നിറനിലാവുപോൽ വരിക ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ... പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ..... (ശ്രീലതികകൾ)

Published by the catalogue editor. Rights remain with the original creators.