1961 · song 13

Vedanakal Karalin Vedanakal

Credits

Singer
P Leela
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

വേദനകൾ കരളിൻ വേദനകൾ അറിയാൻ ആരുമില്ലമ്മേ വേദനകൾ കരളിൻ വേദനകൾ അറിയാൻ ആരുമില്ലമ്മേ കരളുരുകി കരളുരുകി ഞാൻ കരയുമ്പോൾ കണ്ണീരിൻ കടലിൽ ഞാൻ താണൊഴുകുമ്പോൾ (2) കൈതന്നു കാത്തിടുവാൻ നീ വരില്ലയോ (2) മാതാവേ ആശ്രയം നീ മാത്രമല്ലയോ വേദനകൾ കരളിൻ വേദനകൾ അറിയാൻ ആരുമില്ലമ്മേ പാപികൾക്കായ് കുരിശേന്തിയ കരുണയുള്ളോന്റെ - തായല്ലോ കേണിടുവോർക്കാശ നീയല്ലൊ (2) പൊള്ളിടുമീ ജീവിതത്തിൻ തീക്കയങ്ങങ്ങളിൽ (2) തള്ളരുതേ തള്ളയില്ലാപ്പാപിയാമെന്നെ വേദനകൾ കരളിൻ വേദനകൾ അറിയാൻ ആരുമില്ലമ്മേ വേദനകൾ കരളിൻ വേദനകൾ അറിയാൻ ആരുമില്ലമ്മേ

Published by the catalogue editor. Rights remain with the original creators.