1961 · song 12

Parannu Poyo

Credits

Singer
Kamukara
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

പറന്നുപോയോ ഇണക്കുയിലേ - നീ മറഞ്ഞുപോയൊ ഇനി വരില്ലേ കഴിഞ്ഞതെല്ലാം പൊറുക്കുകില്ലേ -ഈ ചുടുന്ന കണ്ണീർ തുടയ്ക്കുകില്ലേ പറന്നുപോയോ ഇണക്കുയിലേ - നീ മറഞ്ഞുപോയൊ ഇനി വരില്ലേ സ്മരണകളെരിഞ്ഞു ചാമ്പലിലടിഞ്ഞു മറയും ചുടലയിലെന്നെ തനിയേ വെടിഞ്ഞുപോയോ പിരിഞ്ഞു സഖീ നീ ഇനി വരില്ലേ പറന്നുപോയോ ഇണക്കുയിലേ - നീ മറഞ്ഞുപോയൊ ഇനി വരില്ലേ എന്നാത്മാവിൻ അൾത്താരയിലൊളി - ചിന്നിയ മണി വിളക്കേ (2) അണഞ്ഞുവോ നീ കൂരിരുളിലെന്നെ എറിഞ്ഞുവൊ സഖീ നീ പറന്നുപോയോ ഇണക്കുയിലേ മറഞ്ഞുപോയൊ ഇനി വരില്ലേ തന്തികൾ തകർന്നു ഗാനവുമൊഴിഞ്ഞ വീണയിതെന്തിനിനി (2) നീയെന്നെ വിട്ടുപോയെങ്കിലെന്റെ ജീവിതമെന്തിനിനി പറന്നുപോയോ ഇണക്കുയിലേ - നീ മറഞ്ഞുപോയൊ ഇനി വരില്ലേ കഴിഞ്ഞതെല്ലാം പൊറുക്കുകില്ലേ -ഈ ചുടുന്ന കണ്ണീർ തുടയ്ക്കുകില്ലെ പറന്നുപോയോ ഇണക്കുയിലേ - നീ മറഞ്ഞുപോയൊ ഇനി വരില്ലേ

Published by the catalogue editor. Rights remain with the original creators.