1961 · song 11

Panineer Malarinorithal

Credits

Singer
Kamukara
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

പനിനീര്‍ മലരിനൊരിതള്‍ കൊഴിഞ്ഞാലും  കാന്തി കുറഞ്ഞിടുമോ നിന്‍ തളിര്‍ മെയ്യിന് കൈ പോയാലും  ചന്തം കുറഞ്ഞിടുമോ  ചന്തം കുറഞ്ഞിടുമോ  (പനിനീര്‍... ) പൂന്തേന്‍ തേടും വണ്ടിന് പൂവിന്‍  നിറമൊരു കഥയാണോ (2) ഹൃദയം തേടുമെനിക്കീ തനുവിന്‍  കുറവില്‍ വ്യഥ വേണോ  കുറവില്‍ വ്യഥ വേണോ  ശ്രുതിയില്‍ ചേര്‍ന്നു ലയിച്ചാല്‍ പിന്നൊരു  ഗാനം കേള്‍ക്കണമോ (2)  മതിയിലിണങ്ങി ചേര്‍ന്നാല്‍ പിന്നീ - രൂപം നോക്കണമോ രൂപം നോക്കണമോ  പനിനീര്‍ മലരിനൊരിതള്‍ കൊഴിഞ്ഞാലും  കാന്തി കുറഞ്ഞിടുമോ നിന്‍ തളിര്‍ മെയ്യിന് കൈ പോയാലും  ചന്തം കുറഞ്ഞിടുമോ  ചന്തം കുറഞ്ഞിടുമോ

Published by the catalogue editor. Rights remain with the original creators.