Poovinu Puthiya Poonthennal poster

1986 · song 5

Peeliyezhum Veeshi Vaa

Credits

Singer
KJ Yesudas KS Chithra Chorus
Lyricist
Bichu Thirumala
Composer
Kannur Rajan

Lyrics

പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ (2) ആയിരം വര വർണ്ണങ്ങൾ (2) ആടുമീ ഋതു സന്ധ്യയിൽ (പീലിയേഴും...) മാധവം മദനോത്സവം വാഴുമീ വന വീഥിയിൽ (2) പാടൂ നീ രതി ജതിയുടെ താളങ്ങളിൽ തേടൂ നീ ആകാശ ഗംഗകൾ (പീലിയേഴും..) കാലികം ക്ഷണ ഭംഗുരം ജീവിതം മരുഭൂജലം (2) ഏറുന്നു ദിനനിശകളിലാശാശതം പാറുന്നൂ മായാ മയൂരികൾ (പീലിയേഴും..) നീർക്കടമ്പിൻ പൂക്കളാൽ അഭിരാമമാം വസന്തമേ ഓർമ്മകൾ നിഴലാട്ടങ്ങൾ (2) ഭൂമിയിൽ പരതുന്നുവോ ( പീലിയേഴും..)

Published by the catalogue editor. Rights remain with the original creators.