1986 · song 2

Kaliveeduketti Njaan

From Poomazha

Credits

Singer
Kalyani Menon
Lyricist
KA Devaraj
Composer
Devadas

Lyrics

കളിവീടു കെട്ടി ഞാൻ കാണാമറയത്തെ കാട്ടിലൊളിച്ചു കളിച്ചിരുന്നു പുല്ലാനിക്കാട്ടിലെ പൂമരം പൂത്തപ്പോൾ പൂക്കളിറുക്കുവാൻ പോയിരുന്നു കളിവീടു കെട്ടി ഞാൻ കാണാമറയത്തെ കാട്ടിലൊളിച്ചു കളിച്ചിരുന്നു പൂത്തുമ്പികളുമായ് പൊന്നോണം വന്നപ്പോൾ പൂമണിമെത്ത ഞാനായിരുന്നു പിന്നെയൊരന്തിക്കു നിൻ മുഖം കണ്ടപ്പോൾ... പിന്നെയൊരന്തിക്കു നിൻ മുഖം കണ്ടപ്പോൾ നീലക്കാറു നിറഞ്ഞിരുന്നു നീലക്കാറു നിറഞ്ഞിരുന്നു (കളിവീടു കെട്ടി...) അക്കരക്കാവിലെ ആഘോഷരാവിലെ ആതിരത്താരം ചിരിയ്ക്കുമ്പോൾ ആരോമലേ എന്നെ ആലോലമാട്ടാനായ്... ആരോമലേ എന്നെ ആലോലമാട്ടാനായ് അന്നും നീ തന്നെ വന്നിരുന്നു അന്നും നീ തന്നെ വന്നിരുന്നു (കളിവീടു കെട്ടി...)

Published by the catalogue editor. Rights remain with the original creators.