1961 · song 4

Kanda Nalloru Chetta

Credits

Singer
V Dakshinamoorthy Kottayam Santha
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

കണ്ടാ നല്ലൊരു ചേട്ടാ കഷണ്ടിയുള്ളൊരു ചേട്ടാ (2) കറുകറെ എന്തിനു നോക്കിണു മോന്തി- ക്കുടിച്ചുകൊള്ളു ചേട്ടാ കണ്ടാ നല്ലൊരു ചേട്ടാ കഷണ്ടിയുള്ളൊരു ചേട്ടാ സുഖിച്ചുറങ്ങാൻ കൊള്ളാം-ഇതു സ്വപ്നം കാണാൻ കൊള്ളാം (2) തലയ്ക്കൊരൽപ്പം പിടിച്ചുപോയാൽ സ്വർഗ്ഗം തന്നെ എല്ലാം കണ്ടാ നല്ലൊരു ചേട്ടാ കഷണ്ടിയുള്ളൊരു ചേട്ടാ ഒഴപ്പിടാതെൻ കള്ളീ ഇങ്ങൊഴിച്ചു താടീ തുള്ളി (2) കിറിവരെ എത്തിയ കോപ്പ വലിക്കണ പെണ്ണിവളെന്തൊരു പുള്ളി!(2) മത്തു പിടിച്ചോ കാലാ- മധുവല്ലിതു പശുവിൻ പാലാ (2) കേട്ടാലിങ്ങനെ ലഹരി വരുന്നവൻ ചൊട്ടു കുടിച്ചാൽ ശേലാ! കണ്ടാ നല്ലൊരു ചേട്ടാ കഷണ്ടിയുള്ളൊരു ചേട്ടാ കറുകറെ എന്തിനു നോക്കിണു മോന്തി- ക്കുടിച്ചുകൊള്ളു ചേട്ടാ കണ്ടാ നല്ലൊരു ചേട്ടാ കഷണ്ടിയുള്ളൊരു ചേട്ടാ ഒഴിഞ്ഞുവോടീ കപ്പ്-ഇനി ഒണ്ടോ ഇത്തിരി തപ്പ് (2) ഒറക്കമാണോ കറക്കമാണോ എനിക്കൊരോർമ്മത്തപ്പ് കണ്ടാ നല്ലൊരു ചേട്ടാ കഷണ്ടിയുള്ളൊരു ചേട്ടാ

Published by the catalogue editor. Rights remain with the original creators.