Padayani poster

1986 · song 1

Hridayam oru vallaki

From Padayani

Credits

Singer
KS Chithra Sunanda
Lyricist
Poovachal Khader
Composer
AT Ummer

Lyrics

ഹൃദയം ഒരു വല്ലകി ഉണരും ഒരു പല്ലവി (2) എന്നുമെന്നും ഓർമ്മ വയ്ക്കാന് ഇന്നു പാടും പല്ലവി നമ്മള് പാടും പല്ലവി (ഹൃദയം ഒരു വല്ലകി) വർണ്ണച്ചിറകും നേടി വിണ്ണിന് വനികയും തേടി (2) ഓരോ ദിനവും മറഞ്ഞാലും ഒരു ദിനം ഓർമ്മയില് പൂവിരിക്കും ഈ സുദിനം - ഈ ധന്യദിനം (2) ഹൃദയം ഒരു വല്ലകി ഉണരും ഒരു പല്ലവി എന്നുമെന്നും ഓർമ്മ വയ്ക്കാന് ഇന്നു പാടും പല്ലവി നമ്മള് പാടും പല്ലവി മഞ്ഞില് മഴയില് മുങ്ങി കയ്പ്പും മധുരവുമായി (2) ഇനിയും കാലം പോയാലും ഇതുപോല് നാമെന്നും പുലരേണം പിരിയാതെ വേർപിരിയാതെ (2) ഹൃദയം ഒരു വല്ലകി ഉണരും ഒരു പല്ലവി എന്നുമെന്നും ഓർമ്മ വയ്ക്കാന് ഇന്നു പാടും പല്ലവി നമ്മള് പാടും പല്ലവി

Published by the catalogue editor. Rights remain with the original creators.