1986 · song 1

Kaalathin kaliyodam

Credits

Singer
S Janaki
Lyricist
Vellanad Narayanan
Composer
Raveendran

Lyrics

കാലത്തിന്‍ കളിയോടം രാപ്പകലിൻ ഓളം മായും ദൂരമെന്ന തീരം തേടി അനുനിമിഷം വിധി തുഴയും അനന്തമായ് ആ വഴി നീളുന്നൂ കാലത്തിന്‍ കളിയോടം ഞാൻ കൊതിച്ച തീരമെങ്ങോ ശ്യാമവനച്ഛായയെങ്ങോ ഈ വിഷാദം പുഞ്ചിരിയായ് പൂവണിയും നേരമെന്നോ വാടുംവെയിൽ പട്ടിൻ ദുഃഖഗാനം പാടാം കാലത്തിന്‍ കളിയോടം കാറ്റുലയ്ക്കും നീലവാനം കാറണിയും ഭാവികാലം കാറ്റു പായ്തൻ ചിറകൊടിച്ചു ആർത്തി പൂണ്ട വിധി ചിരിക്കും ചൂഴും ഇരുൾപ്പാടിൽ വീണ്ടും ദുഃഖം തേങ്ങീ കാലത്തിന്‍ കളിയോടം രാപ്പകലിൻ ഓളം മായും ദൂരമെന്ന തീരം തേടി അനുനിമിഷം വിധി തുഴയും അനന്തമായ് ആ വഴി നീളുന്നു കാലത്തിന്‍ കളിയോടം

Published by the catalogue editor. Rights remain with the original creators.