1986 · song 1

Bhoomi karangunnundoda

Credits

Singer
KJ Yesudas Bichu Thirumala
Lyricist
Bichu Thirumala
Composer
Jerry Amaldev

Lyrics

ഭൂമി കറങ്ങുന്നുണ്ടോടാ ഒണ്ടേ അപ്പൊ സാറു പറഞ്ഞതു നേരാടാ ആണേ കള്ളടിച്ചിട്ടല്ലേടാ കാലുറക്കാഞ്ഞല്ലേടാ ഭൂമിക്കും ലവലില്ല നമ്മക്കും ലവലില്ല അല്യോടാ അയ്യേ മോങ്ങാനിരിക്കണ നായേട മണ്ടേല്‍ തേങ്ങാ വീണെടാ കൂവേ അയ്യയ്യേ മോങ്ങാനിരിക്കണ നായേട മണ്ടേല്‍ തേങ്ങാ വീണെടാ കൂവേ അരിയും തിന്നവനാശാനേകടി - ച്ചെന്നിട്ടും മുറുമുറുപ്പു് അവനെന്നിട്ടും മുറുമുറുപ്പു് അങ്ങനാണേ... ഓ.. സംഗീതം - ഛെ അങ്ങനാണേ അങ്ങനാണേ അരിയും തിന്നവനാശാനേകടി - ച്ചെന്നിട്ടും മുറുമുറുപ്പു് അവനെന്നിട്ടും മുറുമുറുപ്പു് (ഭൂമി കറങ്ങുന്നുണ്ടോടാ) ശരി മുടിനാരേഴായു് കീറീട്ടു് നേരിയ പാലം കെട്ടീട്ടു് ഹാ കെട്ടീട്ടു് മുടിനാരേഴായു് കീറീട്ടു് നേരിയ പാലം കെട്ടീട്ടു് അതിലെ നടക്കണമെന്നല്യോടാ പറയണതെല്ലാരും ഇന്നും പറയണതെല്ലാരും അയ്യോ - അയ്യോന്റാമ്മോ അ- അ- ഹ- തലയിരിക്കുമ്പം വാലാടുന്നോടാ പാലം വലിച്ചവനാരാടാ അറിഞ്ഞൂടേ തലയിരിക്കുമ്പം വാലാടുന്നോടാ പാലം വലിച്ചവനാരാടാ പാലം കുലുങ്ങ്യാലും കേളന്‍ കുലുങ്ങൂല വാടാ നീലാണ്ടാ കേറി വാടാ നീലാണ്ടാ അങ്ങനാട്ടേ.... അങ്ങനാട്ടേ അങ്ങനാട്ടേ പാലം കുലുങ്ങ്യാലും കേളന്‍ കുലുങ്ങൂല വാടാ നീലാണ്ടാ കൂടെ വാടാ നീലാണ്ടാ (ഭൂമി കറങ്ങുന്നുണ്ടോടാ) ഹും ഇല്ല്യേ

Published by the catalogue editor. Rights remain with the original creators.