Namukku Parkkan Munthirithoppukal poster

1986 · song 2

Pavizhampol

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
Johnson

Lyrics

പവിഴം പോൽ പവിഴാധരം പോൽ പനിനീർ പൊൻ മുകുളം പോൽ (2) തുടുശോഭയെഴും നിറമുന്തിരി നിൻ മുഖസൗരഭമോ പകരുന്നൂ (പവിഴം...) മാതളങ്ങൾ തളിർ ചൂടിയില്ലേ കതിർ- പ്പാൽമണികൾ കനമാർന്നതില്ലേ മദകൂജനമാർന്നിണപ്പ്രാക്കളില്ലേ (മാതളങ്ങൾ..) പുലർ വേളകളിൽ വയലേലകളിൽ കണി കണ്ടു വരാം  കുളിർ ചൂടി വരാം (പവിഴം...) നിന്നനുരാഗമിതെൻ സിരയിൽ സുഖ ഗന്ധമെഴും മദിരാസവമായ് (2) ഇളമാനിണ നിൻ കുളിർമാറിൽ സഖീ (നിന്നനുരാഗ..) തരളാർദ്രമിതാ തല ചായ്ക്കുകയായ് വരു സുന്ദരി എൻ മലർ ശയ്യയിതിൽ (പവിഴം പോൽ..)

Published by the catalogue editor. Rights remain with the original creators.