1961 · song 6

Kinaavinte

Credits

Singer
AP Komala
Lyricist
P Bhaskaran
Composer
Br Lakshmanan

Lyrics

കിനാവിന്റെ താമ്പാളത്തിൽ കിളിവാലൻ വെറ്റിലയേന്തി ജീവനാഥാ നീ വരുന്നത്  കാത്തു ഞാൻ നില്പൂ‍ (2) (കിനാവിന്റെ...) സങ്കൽപ്പപ്പന്തലൊരുക്കീ എൻ കരളിൽ വീണ മുറുക്കീ (2) പ്രേമമോഹന മംഗളപത്രം - തീർത്തു ഞാൻ നില്പൂ (2) (കിനാവിന്റെ...) ഒഴുകുമെൻ കണ്ണുനീരാൽ മണിവിളക്കണയാറായ് വാടുമിപ്പോൾ ഞാൻ കൊരുത്തൊരു  വനമല്ലികമാല ഇരുളിലെൻ കൈ പിടിക്കാൻ കവിളിൽ കണ്ണീർ തുടയ്ക്കാൻ( (2) ജീവിതേശാ നീയല്ലാതാരുണ്ടീ വഴിയിൽ (കിനാവിന്റെ...)

Published by the catalogue editor. Rights remain with the original creators.