1961 · song 4

Kanmani Karayalle

Credits

Singer
P Leela
Lyricist
P Bhaskaran
Composer
Br Lakshmanan

Lyrics

കണ്മണീ കരയല്ലേ (2) കയ്യിൽ വന്ന നിധിയല്ലേ കണ്ടിരിക്കും പൊൻകിനാവിൻ ചെണ്ടിലുള്ള പൂന്തേനല്ലേ (കണ്മണീ. .. ) ഊഞ്ഞാല കെട്ടിത്തരാം ഉമ്മ തരാം  ബൊമ്മ തരാം പാപിയെൻ ദുഃഖം - നിന്റെ പാൽച്ചിരിയിൽ അലിയട്ടെ (2) കണ്മണീ കരയല്ലേ തങ്കമേ നിന്നെപ്പൊലൊരു തങ്കക്കുടം എന്റെ കയ്യിൽ തന്നതില്ലല്ലോ ദൈവം എന്നും ഞാൻ ഇരന്നല്ലോ (2) കണ്മണീ കരയല്ലേ ഭൂവിലൊരു പിഞ്ചുമുഖം ഭാവിയിൽ ഞാൻ കാണില്ലല്ലോ ജീവിതത്തിൻ കൊമ്പിൽ - കൊച്ചു പൂ ഇനി വിരിയില്ലല്ലോ (2) കണ്മണീ കരയല്ലേ കയ്യിൽ വന്ന നിധിയല്ലേ കണ്ടിരിക്കും പൊൻകിനാവിൻ ചെണ്ടിലുള്ള പൂന്തേനല്ലേ കണ്മണീ കരയല്ലേ

Published by the catalogue editor. Rights remain with the original creators.