1961 · song 3
Enthinu Neeyiniyum
Credits
- Singer
-
PB Sreenivas
- Lyricist
- P Bhaskaran
- Composer
- Br Lakshmanan
Lyrics
എന്തിനു നീയിനിയും ഹൃദയമേ
വെന്തുരുകുന്നു വൃഥാ
ആകുലജീവിതവന്മരുവില്‍
തണലേകാനൊരു കയ്യില്ലല്ലോ
ആശ്വാസത്തിന്‍ അമൃതുതുള്ളി
ആരും തരുവാനില്ലല്ലോ
കണ്ണീര്‍കൊണ്ടു നനച്ചൊരു നിന്നുടെ
കല്പവൃക്ഷം വീണല്ലോ
ഉള്ളിന്നുള്ളില്‍ക്കരുതിയ നിന്‍ നിധി
കള്ളന്‍ തട്ടിയെടുത്തല്ലോ
കപടനാടകം തീര്‍ന്നല്ലോ
കാണികളെല്ലാം പോയല്ലോ
മൂടുപടങ്ങള്‍ മാറ്റിയ ഭീകര
നായികയെ നീ കണ്ടില്ലേ
നായകനേ നീ കണ്ടില്ലേ
Published by the catalogue editor. Rights remain with the original creators.